സന്ദീപ് വാര്യർ

സ​ന്ദീ​പ് വാ​ര്യ​റെ ത​ട​ഞ്ഞ സം​ഭ​വം ; എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​റെ​യും മ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യു​മ​ട​ക്കം അ​ഞ്ചു​പേ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലും സ്ഥാ​നാ​ർ​ഥി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും 25 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. തൃ​ക്ക​രി​പ്പൂ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ സ​ന്ദീ​പ് വാ​ര്യ​രി​ൽ​നി​ന്ന് പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​ചാ​ര​ണ​ത്തി​ന് കോ​ള​ജി​ലെ​ത്തി​യ വി​രോ​ധ​ത്തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ സ​ന്ദീ​പി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മം​ഗ​ളൂ​രു ബി.​സി റോ​ഡി​ലെ ലു​ഖ്മാ​ൻ ഹ​ക്കീം (25), പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു​വ​ത്സ​ൻ (20), പേ​രോ​ൽ വ​ട്ട​പ്പൊ​യി​ലി​ലെ ഇ.​കെ. അ​ബ്ദു​ൽ നാ​ഫി​ഹ് (20), തൃ​ക്ക​രി​പ്പൂ​ർ പെ​രി​യോ​ത്ത് റോ​ഡി​ലെ അ​ഹ​മ്മ​ദ് മു​ജ്ത​ബ (38) എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു.

എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. അ​ഭി​രാം, ജീ​തി​ൻ​റാം, പി.​യു. മി​ഥു​ൻ, ബ്രി​ജേ​ഷ്, സ​ൽ​മാ​ൻ ഹാ​രി​സ്, നി​ഗി​ലേ​ഷ്, വി​ഗ്നേ​ഷ്, ഗൗ​തം, ആ​ദി​ത്യ​ൻ നീ​ളം​ക​ര, ആ​ദി​ത്യ​ൻ കാ​ഞ്ഞ​ങ്ങാ​ട്, കെ.​വി. അ​തി​ൽ, മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന 14 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Sandeep Warrier's arrest; Attempt to murder case filed against SFI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.