കെ-റെയിൽ: ഡി.സി.സി കലക്‌ട്രേറ്റ് മാർച്ച് നടത്തും

ഉളിയത്തടുക്ക: 'കെ-റെയിൽ വേണ്ട, കേരളം മതി' മുദ്രവാക്യമുയർത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച രാവിലെ 10ന് കലക്ടറേറ്റിലേക്ക്​ മാർച്ച്​ നടത്തും. ഗവ. കോളജ് പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ കെ. ഖാലിദ് യോഗം ഉദ്ഘാടനം ചെയ്തു. എം. രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. അർജുനൻ തായലങ്ങാടി, മഹമൂദ് വട്ടയക്കാട്, ജമീല അഹമ്മദ്, ബി.എ. അബ്ദുല്ല, കെ.പി. ജയരാജൻ, മുഹമ്മദ് സാദിഖ്, ചന്തുകുട്ടി ഉളിയ, വിദ്യ, ഗോപാലകൃഷ്ണ, ശഫീഖ് മീപ്പുഗുരി, അബൂബക്കർ, അബ്ദുറസാക്ക്, അബ്ദുൽകരീം, അബ്ദുൽ കരീം വെസ്റ്റ്, വിനോദ് നന്ദകുമാർ, മുഹമ്മദ്, ജമാലുദ്ദീൻ, ഫെബിൻ ജെയിംസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.