കാസർകോട്: സംസ്ഥാനത്ത് സി.ഐ.ടി.യു ട്രേഡ് യൂനിയൻ അവകാശബോധം ഉപേക്ഷിച്ച് ഉത്തരവാദിത്തബോധം കാണിക്കണമെന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പരാമർശം ട്രേഡ് യൂനിയൻ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കേരള പവർ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സ്വകാര്യ കുത്തകകൾക്ക് യഥേഷ്ടം പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാൻ വേണ്ടിയാണ് ട്രേഡ് യൂനിയനുകളുടെ അവകാശബോധത്തെ സി.പി.എം തള്ളിപ്പറയുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി നയം കേന്ദ്ര സർക്കാറിന്റെ നയങ്ങൾക്ക് പരോക്ഷ പിന്തുണ നൽകുന്നതാണ്. ഈ മാസം 18, 19 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംഘടനയുടെ സമ്മേളനം ഈ വിഷയങ്ങൾ ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ അലി അറയ്ക്കപ്പടി, വിനോദ് മണി, ജാഫർമോൻ, സുഗുണൻ ഓരി, കെ.പി. അജയൻ, മനോജ് നീലേശ്വരം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.