കാസർകോട്: മാർച്ച് 23 മുതൽ 27 വരെ കാസർകോട് ഗവ. കോളജിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ വെബ്സൈറ്റ് തുറന്നു. കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും കോളജുകൾക്കും രജിസ്ട്രേഷൻ, പരിപാടികളുടെ വിവരങ്ങൾ, കോളജ് സംബന്ധിച്ച വിശദാംശങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് വെബ് സൈറ്റ് തയാറാക്കിയത്. ഇതിനോടാനുബന്ധിച്ച് മത്സര ഫലങ്ങൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ് തയാറാക്കുന്നുണ്ട്. ഗവ. കോളജിൽ നടന്ന ചടങ്ങിൽ കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു. സർവകലാശാല സിൻഡിക്കേറ്റ് അംഗം എം.സി. രാജു, സെനറ്റ് അംഗം കെ.വിജയൻ, കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ഹരിക്കുറുപ്പ്, എൻ.എ. അബൂബക്കർ, ആൽബിൻ മാത്യു, അഭിരാം, അർജുനൻ തായലങ്ങാടി, ആസിഫ് ഇഖ്ബാൽ, താഹ ചേരൂർ, കെ. ദൃശ്യ തുടങ്ങിയവർ സംബന്ധിച്ചു. സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി കെ.വി. ശിൽപ സ്വാഗതം പറഞ്ഞു. website കണ്ണൂർ സർവകലാശാല കലോത്സവത്തിന്‍റെ വെബ് സൈറ്റ് കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം. മുനീർ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.