ബ​ല്ല വി​ല്ലേ​ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ബ​ല്ല കൃ​ഷി​ക്കൂ​ട്ട​ത്തി​​ന്റെ കൊ​യ്ത്തു​ത്സ​വം

വിഷുവിന് ‘ബല്ല റൈസ്’ റെഡി

കാ​ഞ്ഞ​ങ്ങാ​ട്: മ​ണ്ണ​റി​ഞ്ഞ് പ​ണി​യെ​ടു​ത്താ​ൽ പൊ​ന്നു​വി​ള​യു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട്ടെ ഒ​രു​കൂ​ട്ടം കൃ​ഷി​സ്നേ​ഹി​ക​ൾ. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ അ​ട​മ്പി​ൽ വാ​ർ​ഡി​ൽ കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ബ​ല്ല വി​ല്ലേ​ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ‘ബ​ല്ല കൃ​ഷി​ക്കൂ​ട്ടം’ ത​ങ്ങ​ളു​ടെ മൂ​ന്നാം വി​ള​വെ​ടു​പ്പി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ്. ചെ​മ്മ​ട്ടം​വ​യ​ൽ കു​റ്റി​ക്കാ​ൽ ബ​ല്ല പാ​ട​ശേ​ഖ​ര​ത്തി​ലെ കു​റ്റി​ക്കാ​ൽ വ​യ​ലി​ൽ ന​ട​ന്ന കൊ​യ്ത്തു​ത്സ​വം നാ​ടി​ന്റെ ആ​ഘോ​ഷ​മാ​യി.

പ്ര​വാ​സി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ മ​ണ്ണ് കൈ​വി​ടാ​ത്ത 23 പേ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​മാ​ണ് വി​ജ​യ​ത്തി​ന് പി​ന്നി​ൽ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ൾ, പ്ര​വാ​സി​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​ർ ക​ർ​ഷ​ക​ർ​ക്കൊ​പ്പം തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നാ​ണ് വി​ത്തി​ട്ട​ത്. നാ​ട്ടു​കാ​രു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യും കൃ​ഷി​ക്കൂ​ട്ട​ത്തി​നു​ണ്ട്. വെ​റും കൃ​ഷി എ​ന്ന​തി​ലു​പ​രി, പാ​ട​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്ത് പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഇ​വ​രു​ടെ തു​ട​ക്കം.

വി​ഷു​വി​ന് ‘ബ​ല്ല റൈ​സ്’ എ​ത്തും:

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട്ട ‘പൗ​ർ​ണ​മി’ ഇ​നം നെ​ല്ലാ​ണ് ഇ​പ്പോ​ൾ കൊ​യ്ത്തി​ന് പാ​ക​മാ​യ​ത്. വി​ഷു​വി​ന് വി​ഷ​ര​ഹി​ത​മാ​യ ത​നി നാ​ട​ൻ അ​രി മ​ല​യാ​ളി​ക​ൾ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് കൃ​ഷി​ക്കൂ​ട്ട​ത്തി​ന്റെ ല​ക്ഷ്യം. ‘ബ​ല്ല റൈ​സ്’ എ​ന്ന പേ​രി​ൽ ബ്രാ​ൻ​ഡ്ചെ​യ്ത അ​രി​ക്ക് വി​പ​ണി​യി​ൽ വ​ലി​യ പ്രി​യ​മാ​ണു​ള്ള​ത്.

ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ കൊ​യ്ത്തു​ത്സ​വം:

കൊ​യ്ത്തു​ത്സ​വം ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി​ക്കൂ​ട്ടം പ്ര​സി​ഡ​ന്റ് പി. ​ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി. ര​തീ​ഷ്, എ. ​പ്ര​ദീ​പ് കു​മാ​ർ, എ​ൻ. ഗോ​പി, എ​ൻ. മു​ര​ളി, മ​ധു ക​വ്വാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​ഷി​ക്കൂ​ട്ടം സെ​ക്ര​ട്ട​റി എം. ​മ​നോ​ജ് കു​മാ​ർ സ്വാ​ഗ​ത​വും കെ.​വി. ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Balla Rice' ready for Vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.