കാസർകോട്: കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്തിന്‍റെ 14ാം പഞ്ചവത്സര പദ്ധതി കരട് രേഖ എം. രാജഗോപാലന്‍ എം.എല്‍.എ പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ ദിലീപ് തങ്കച്ചന് കൈമാറി പ്രകാശനം ചെയ്തു. വൈസ് പ്രസിഡൻറ് എം. ശാന്ത, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി. കുഞ്ഞിക്കണ്ണന്‍, മുന്‍ പ്രസിഡൻറ് എം. ബാലകൃഷ്ണന്‍, കയനി കുഞ്ഞിക്കണ്ണന്‍, വൈ.എം.സി. ചന്ദ്രശേഖരന്‍, അസൈനാര്‍ മൗലവി, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ എ.ജി. അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിന്‍റെ 14ാം പഞ്ചവത്സര പദ്ധതി കരട് വികസന രേഖ എം. രാജഗോപാലന്‍ എം.എൽ.എ പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ ദിലീപ് തങ്കച്ചന് നല്‍കി പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.