മളിക്കാലിൽ ജനങ്ങൾക്ക് ഭീഷണിയായ കാട്ടുപന്നിയെ സീനിയർ ഷൂട്ടർ ബി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നപ്പോൾ
കാസർകോട്: എന്മകജെ പഞ്ചായത്തിൽ ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടുപന്നിയെ ഷൂട്ടർ സംഘം വെടിവെച്ചുകൊന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ഉൾപ്പെട്ട ബണുപ്പുതടക്കയിൽ കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് പന്നിയെ കൊന്നത്. എന്മകജെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരമുപയോഗിച്ചാണ് നടപടി സ്വീകരിച്ചത്. ലൈസൻസുള്ള ഷൂട്ടർ ഗിരീഷ് എ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്നിയെ വെടിവെച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ബി. കുസുമാവതി, 13ാം വാർഡ് മെംബർ ശരത്ചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾക്ക് നേതൃത്വം നൽകി. എന്മകജെയിൽ പുതിയ ഭരണസമിതി അധികാരമേറ്റെടുത്ത ശേഷമുള്ള ഇത്തരം ആദ്യ നടപടികളിൽ ഒന്നാണിത്. വനംവകുപ്പിന്റെ കാസർകോട് റേഞ്ച്, പരപ്പ സെക്ഷൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കൊല്ലപ്പെട്ട പന്നിയെ നിയമപ്രകാരമുള്ള നടപടികൾക്കുശേഷം മറവുചെയ്തു. വരുംദിവസങ്ങളിലും കൃഷിയിടങ്ങളിൽ നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ കർശനനടപടി തുടരുമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
എന്മകജെ പഞ്ചായത്തിൽ ജനവാസമേഖലയിൽ
ഭീതിപരത്തിയിരുന്ന കാട്ടുപന്നിയെ ഷൂട്ടർ സംഘം
വെടിവെച്ചുകൊന്നപ്പോൾ
ബോവിക്കാനം: ജനജീവിതത്തിന് ഭീഷണിയായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മളിക്കാലിലാണ് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ച് നിലയുറപ്പിച്ച കാട്ടുപന്നിയെ സീനിയർ ഷൂട്ടർ ബി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നത്. പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. മുഹമ്മദ്കുഞ്ഞി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമരായ കെ.എ. ബാബു, ഗണേശൻ, ബീറ്റ് ഓഫിസർമാരായ രാമചന്ദ്രൻ, ജയപ്രകാശ്, നാട്ടുകാരായ ഷംസുദ്ദീൻ അക്സർ, സാലി ആലൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് പന്നിയെ വെടിവെച്ചുകൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.