വയോജന ഇ.എൻ.ടി ക്യാമ്പ്

ചെറുവത്തൂർ: കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്‍റെ സ്നേഹസ്പർശം വയോജന ആരോഗ്യപരിരക്ഷയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി ഇ.എൻ.ടി പരിശോധന ക്യാമ്പുകൾ നടത്തി. എട്ട് വാർഡുകളിലെ വയോജനങ്ങൾക്കായി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് എട്ട് വാർഡുകളിലെ വയോജനങ്ങൾക്കായി ചീമേനി വ്യാപാരഭവനിലുമാണ് ക്യാമ്പ് നടന്നത്. ക്യാമ്പുകൾ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജി. അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ലിന്നി ജോയ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. രാജീവൻ, ഡോ. മുഹമ്മദ് റിയാസ്, ഇ.യു. പ്രതിപ, വി. ജയൻ, ഷൗക്കത്തലി, ലത, ദിവ്യ, സൽമത്ത്, സുനീതി, പി. ശാന്ത, ഷീബ ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.