കാസർകോട്: ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യാപകരും ജീവനക്കാരും മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ താലൂക്ക് കൺവെൻഷൻ നടത്തി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ. സതീശൻ ഉദ്ഘാടനം ചെയ്തു. കെ. ഭാനുപ്രകാശ്, കെ. ഹരിദാസ്, സുനിൽകുമാർ കരിച്ചേരി, എൻ.കെ. ലസിത, വി. ചന്ദ്രൻ, ടി. പ്രകാശൻ എന്നിവർ സംസാരിച്ചു. ജി. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ടി. ദാമോധരൻ സ്വാഗതം പറഞ്ഞു. KGOA അധ്യാപകരുടെയും ജീവനക്കാരുടെയും താലൂക്ക് കൺവെൻഷൻ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.