കാസർകോട്: കേന്ദ്ര സർക്കാർ കേരളത്തിന് എത്രയും വേഗം എയിംസ് അനുവദിക്കണമെന്നും, അത് കാസർകോട് ജില്ലയിൽ സ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻകൈ എടുക്കണമെന്നും എം.പി ജോസഫ് ഐ.എ.എസ് ആവശ്യപ്പെട്ടു. കാസർകോട് വേണം എയിംസ് എന്ന ആവശ്യമുന്നയിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരത്തിന്റെ 45ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി ഗാന്ധി - നെഹ്റു പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു 45ാം ദിവസത്തെ നിരാഹാരം. എൻഡോസൾഫാൻ ഇരകൾ ഏറ്റവും കൂടുതൽ അധിവസിക്കുന്ന ജില്ല എന്ന നിലയിലും, ആരോഗ്യരംഗത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ല എന്ന നിലയിലും, ആവശ്യത്തിന് റവന്യൂ ഭൂമി ലഭിക്കുന്ന പ്രദേശം എന്ന നിലയിലും എയിംസിനുള്ള അർഹത കാസർകോടിന് തന്നെയാണെന്നും, സംസ്ഥാന സർക്കാർ എയിംസ് പ്രൊപോസലിൽ ജില്ലയുടെ പേര് അടിയന്തരമായി ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിഫാസോ പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻനായർ, രാഘവൻ കുളങ്ങര, സി. ഭാസ്കരൻ, പി.കെ രഘുനാഥ്, പി.സി. ബാലൻ, എം. കൃഷ്ണൻ, സയ്ദ ഷാജഹാൻ, ബാബു മണിയംകാനം, കെ.വി. രമേശ് എന്നിവർ സംസാരിച്ചു. സിസ്റ്റർ ജയ ആന്‍റോ മംഗലത്ത് സമര വിശദീകരണം നടത്തി. ഫറീന കോട്ടപ്പുറം സ്വാഗതം പറഞ്ഞു. Aims കാസർകോട് വേണം എയിംസ് എന്ന ആവശ്യമുന്നയിച്ച് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരത്തിന്റെ 45ാം ദിവസത്തെ സമരം എം.പി ജോസഫ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.