ഡോക്ടർമാരെ ആദരിച്ചു

കാസർകോട്​: ഗോൾഡൻ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ഐ.എം.എ കാസർകോട്​ ബ്രാഞ്ച് മറ്റ് സംഘടനകളിൽ ഭാരവാഹികളായ അംഗങ്ങളെ ആദരിച്ചു. കെ.ജി.എം.ഒ.എ സംസ്ഥാന ട്രഷറർ ഡോ. എ. ജമാൽ അഹ്മദ്, കെ.ജി.എം.ഒ.എ ജില്ല പ്രസിഡന്‍റ്​ ഡോ. സി.എം. കായിഞ്ഞി, ഐ.എ.പി കാസർകോട്​ ജില്ല പ്രസിഡന്‍റ്​ ഡോ. കെ.ബി. പ്രേമ, ചെസ്റ്റ് സൊസൈറ്റി സെക്രട്ടറി ഡോ. നാരായണ പ്രദീപ് എന്നിവരെയാണ് ആദരിച്ചത്. സീനിയർ അംഗങ്ങളായ ഡോ.ബി.എസ്. റാവു, ഡോ. സത്യനാഥ്, ഡോ. നാരായണ നായ്ക്, ഡോ. രേഖ മയ്യ എന്നിവർ ഉപഹാരങ്ങൾ നൽകി. ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന തുടർവിദ്യാഭ്യാസ പരിപാടിയിൽ എ.ജെ ഹോസ്പിറ്റലിലെ ശിശു ഹൃദയരോഗ സ്പെഷലിസ്റ്റുകളായ ഡോ. പ്രേം ആൾവ, ഡോ. ജയശങ്കർ മർള എന്നിവർ കുട്ടികളിലെ ഹൃദയരോഗങ്ങളെക്കുറിച്ചും നൂതന ചികിത്സയെക്കുറിച്ചും ക്ലാസെടുത്തു. യോഗത്തിൽ പ്രസിഡൻറ് ഡോ. നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. ഡോ. ടി. കാസിം, ഡോ. ജമാലുദ്ദീൻ, ഡോ. ജനാർദന നായ്ക്, ഡോ. സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.