ചെറുവത്തൂർ: ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു. കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോഫ് നിർമാണകമ്പനിക്കാണ് കരാർ. കരാർ നടപടി പൂർത്തിയാക്കി നിർമാണം ആരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ സ്വീകരിച്ചു വരുകയാണെന്നും എം.എല്‍.എ അറിയിച്ചു. 16.25 കോടിയുടെ സാങ്കേതികാനുമതി നേരത്തേ ലഭിച്ചിരുന്നു. തൃക്കരിപ്പൂർ മണ്ഡലത്തിലെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിനെയും കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 260 മീറ്റർ നീളമാണുള്ളത്. 26 മീറ്ററിന്റെ അഞ്ച് സ്പാനുകളും 10 മീറ്ററിന്റെ ഏഴ് സ്പാനുകളും ഉൾപ്പെടെ ആകെ 19 സ്പാനുകളുണ്ട്. ഒരു മീറ്റർ വീതിയില്‍ നടപ്പാത ഉൾപ്പെടെ 9.725 മീറ്ററാണ് പാലത്തിന്റെ വീതി. വെള്ളാട്ട് ഭാഗത്തേക്കുള്ള മൂന്നാമത്തെ അപ്രോച്ചിന് 8.45 മീറ്റർ വീതിയുണ്ട്. പാലത്തിന്റെ ഭാഗമായി 400 മീറ്റർ അപ്രോച്ച് റോഡ് കൂടി നിർമിക്കും. അതിൽ ചെറുവത്തൂർ ദേശീയപാത ഭാഗത്തേക്ക് 260 മീറ്ററും, ക്ലായിക്കോട് നാപ്പച്ചാല്‍ ഭാഗത്തേക്ക് 90 മീറ്ററും, വെള്ളാട്ട് ഭാഗത്തേക്ക് 50 മീറ്ററുമാണ് അപ്രോച്ച് റോഡ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മൂന്ന് അപ്രോച്ച് റോഡ് ഉള്‍ക്കൊള്ളിച്ചുള്ള പാലം എന്ന പ്രത്യേകതയും ഇതിനുണ്ട്. പടം.. രാമഞ്ചിറയിലെ നിലവിലുള്ള പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.