കാസര്‍കോട്: രേഖകളില്ലാതെ മണല്‍കടത്തുകയായിരുന്ന ടിപ്പര്‍ലോറി ടൗൺ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിയോടെ ചെങ്കള ചേരൂര്‍ കടവത്തുനിന്ന് അനധികൃതമായി മണല്‍ കയറ്റി പോകുകയായിരുന്ന ലോറി വിദ്യാനഗര്‍ എസ്.ഐ ഷെയ്ഖ് അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ചെങ്കള ബേര്‍ക്കയിലെ ഷംസുദ്ദീനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. പുഴയില്‍നിന്ന് രാത്രിയും പുലര്‍കാലങ്ങളിലും വന്‍തോതില്‍ മണലൂറ്റുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പുഴയില്‍നിന്നെടുക്കുന്ന മണലുകള്‍ പറമ്പുകളില്‍ സൂക്ഷിച്ച ശേഷം പൊലീസ് നീക്കങ്ങള്‍ നിരീക്ഷിച്ച് അനുകൂല സാഹചര്യം വരുമ്പോള്‍ കടത്തുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.