കാഞ്ഞങ്ങാട്: നീണ്ട കാത്തിരിപ്പിനുശേഷം പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചപ്പോൾ തലയിൽ പ്ലാവിലത്തൊപ്പി വെച്ചും ഊതിവീർപ്പിച്ച ബലൂണുകൾ ഉയർത്തിയും ഓലപ്പീപ്പി വിളിച്ചും കുരുന്നുകൾ പ്രവേശനോത്സവം വർണാഭമാക്കി. സമഗ്രശിക്ഷ കേരളത്തിെന്റ പദ്ധതി ഫണ്ടുപയോഗിച്ച് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിൽ നിർമിച്ച ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറിയിൽ നടന്ന മാതൃക പ്രവേശനോത്സവം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. മൊബൈൽ ഫോണിലൂടെ മാത്രം പരിചയപ്പെട്ട അധ്യാപികയെയും കൂട്ടുകാരെയും ചിത്രങ്ങളും ശിൽപങ്ങളുംകൊണ്ട് അലങ്കരിച്ച ക്ലാസ്മുറികളും നേരിൽ കണ്ടപ്പോൾ അവരുടെ മുഖത്ത് അത്ഭുതത്തോടൊപ്പം ആഹ്ലാദവും നിറഞ്ഞാടി. കളിച്ചും ചിരിച്ചും പാടിയും പറഞ്ഞും അവർ ആദ്യ ദിവസം അവിസ്മരണീയ അനുഭവമാക്കി. സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ടി. ഗണേഷ് കുമാർ, ബി.പി.സി ഇൻ ചാർജ് വിജയലക്ഷ്മി, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, പി. സജിത എന്നിവർ സംസാരിച്ചു. കെ.വി. വനജ അധ്യക്ഷത വഹിച്ചു. പടം: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ മോഡൽ പ്രീപ്രൈമറിയിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.