അധ്യാപക ഒഴിവ്

കാസർകോട്: തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആൻഡ് ബിസിനസ് മാനേജ്‌മൻെറ് വിഭാഗത്തില്‍ ലെക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 14 ന്​ രാവിലെ 10ന്. ഫോണ്‍ 0467 2211400. മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാം കാസർകോട്​: ജില്ലയിലെ കാര്‍ഷിക മേഖലയിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍ 2022 വര്‍ഷത്തേക്ക് പുതുക്കി നല്‍കാനുള്ള അപേക്ഷകള്‍ ഫെബ്രുവരി ഒമ്പത്​ മുതല്‍ 19 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കും. 20 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് പഴയ പെര്‍മിറ്റ് അടക്കം അപേക്ഷ സമര്‍പ്പിക്കണം. കൃഷി ഓഫിസറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 28നകം മണ്ണെണ്ണ പെര്‍മിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കുമെന്ന്​ ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.