കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഉൽപാദിപ്പിച്ച ബേഡകം റൈസ് ഉമയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം. ധന്യ നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. ഭരതന്‍ നായര്‍ 40 കിലോ ജൈവ അരി ഏറ്റുവാങ്ങി. ചാളക്കാട് വയലില്‍ രണ്ടേക്കര്‍ സ്ഥലം ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷിയില്‍ നിന്ന് ലഭിച്ച എട്ട് ക്വിൻറല്‍ 70 കിലോ നെല്ല് ബേഡകം കൃഷിഭവനില്‍ ആത്മയുടെ സഹായത്തോടെ കാര്‍ഷിക കർമസേന ആരംഭിച്ച ബോയിലിങ് & റൈസ് മില്ലില്‍ നിന്ന് കുത്തിയാണ് ജൈവ അരിയാക്കിയത്. പരിപാടിയില്‍ വൈസ് പ്രസിഡൻറ് എ. മാധവന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലത ഗോപി, ടി. വരദരാജ്, പഞ്ചായത്ത് അംഗങ്ങളായ ഗോപാലകൃഷ്ണന്‍ , ശാന്തകുമാരി , പ്രിയ, ശ്രുതി, നൂര്‍ജഹാന്‍, ഗ്രാമാര്ട്ടിൻെറ ചുമതലക്കാരായ അനില്‍ മുന്നാട്, പ്രേംകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ജൈവ അരി ആവശ്യമുള്ളവര്‍ മരുതടുക്കത്തുള്ള ഗ്രാമ്യകം ഗ്രാമാര്‍ട്ടുമായി ബന്ധപ്പെടുക : ഫോണ്‍: 8136885886 ഫോട്ടോ : ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഉൽപാദിപ്പിച്ച ബേഡകം റൈസ് ഉമയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എം.ധന്യ നിര്‍വഹിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി എ. ഭരതന്‍ നായര്‍ 40 കിലോ ജൈവ അരി ഏറ്റുവാങ്ങുന്നു. മേട്രൻ-കം-റസിഡന്‍റ് ട്യൂട്ടറുടെ ഒഴിവ് കാസർകോട്: ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ മേട്രൻ-കം-റസിഡന്‍റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം പട്ടികജാതി വികസന ഓഫിസില്‍ ഫെബ്രുവരി 18ന് രാവിലെ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.