അച്ഛൻെറ വഴിയേ മകനും; കൃഷ്ണ ഭട്ട്​ രാഷ്​​ട്രീയം വിടുന്നു

ഗ്രാമപഞ്ചായത്ത്​ അംഗത്വം രാജിവെച്ചു ബദിയടുക്ക: കാരുണ്യവഴിയിലെ അഭിമാനമായിരുന്ന സായിറാം ഗോപാലകൃഷ്ണ ഭട്ടി​‍ൻെറ മകൻ കെ.എൻ. കൃഷ്ണ ഭട്ട്​ സജീവ രാഷ്ട്രീയം വിടുന്നു. പിതാവിൻെറ പാത തിരഞ്ഞെടുക്കുന്നതിനാണ്​ രാഷ്ട്രീയക്കുപ്പായം അഴിച്ചുവെക്കുന്നത്​. ഇതിൻെറ ഭാഗമായി ബദിയടുക്ക ഗ്രാമപഞ്ചായത്ത്​ മെംബർ പദവി രാജിവെച്ചു. 14ാം വാർഡ്​ പട്ടാജെയിൽനിന്നുള്ള​ ബി.ജെ.പി പ്രതിനിധിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്​​​. മെംബർ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച്​ പഞ്ചായത്ത് അസി. സെക്രട്ടറിക്ക് വ്യാഴാഴ്ച ഇദ്ദേഹം കത്ത് നൽകി. അസി. സെക്രട്ടറിക്ക്​ ലഭിച്ച രാജിക്ക്​ സാധുതയില്ലെന്നും വെള്ളിയാഴ്ച സെക്രട്ടറി എത്തിയശേഷമേ തീരുമാനമാവുകയുള്ളൂവെന്നും അദ്ദേഹത്തെ പഞ്ചായത്ത്​ അധികൃതർ അറിയിച്ചു. ബി.ജെ.പിയുടെ സംസ്ഥാന സമിതിയംഗവും രാജിവെക്കുമെന്ന്​ അദ്ദേഹം 'മാധ്യമ'ത്തോട്​ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയിലുമില്ലാതെ കാരുണ്യ പ്രവർത്തനത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകരോടൊപ്പമാണ് രാജിക്കത്തുമായി കൃഷ്ണ ഭട്ട് ഗ്രാമപഞ്ചായത്ത്​ ഓഫിസിൽ എത്തിയത്. അംഗത്വം രാജിവെച്ച് കത്ത് നൽകിയതോടെ ബദിയടുക്കയിൽ രാഷ്ട്രീയ ചർച്ചകളും സജീവമായി. 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും ബി.ജെ.പിക്കും എട്ടു​വീതവും ഇടതിന്​ മൂന്നും അംഗങ്ങളാണുള്ളത്​. നറുക്കെടുപ്പിൽ യു.ഡി.എഫാണ്​ പഞ്ചായത്ത്​ ഭരിക്കുന്നത്​. ബി.ജെ.പിയുടെ അംഗസംഖ്യ ഏഴായി മാറും. ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമായിരിക്കും നടക്കാൻ പോകുന്നത്. ഈ ചർച്ചകൾ ബദിയടുക്കയിൽ പ്രാദേശിക രാഷ്ട്രീയം ചൂടുപിടിപ്പിക്കുകയാണ്​. krishna bhat കെ.എൻ. കൃഷ്ണ ഭട്ട് രാജിക്കത്ത് അസി. സെക്രട്ടറിക്ക് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.