കിനാനൂർ കരിന്തളം പഞ്ചായത്തിനെതിരെ കോൺഗ്രസ് സമരം നടത്തി

നീലേശ്വരം: ലൈഫ് ഭവനപദ്ധതിയിൽ സർവേ പോലും പൂർത്തിയാക്കാതെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച്​ കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ്‌ ധർണ നടത്തി. സമരം ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ദുരിതങ്ങൾക്കുനേരെ കണ്ണടക്കുന്ന സർക്കാറിന് കുടപിടിക്കുന്ന നിലപാടാണ് കിനാനൂർ കരിന്തളം പഞ്ചായത്ത് കൈക്കൊള്ളുന്നതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്‍റ്​ ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി രമേശൻ കരുവാച്ചേരി, ഡി.സി.സി അംഗം സി.വി. ഭാവനൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്‍റ്​ ബാബു കോഹിനൂർ, സി.വി. ഗോപകുമാർ, സി.ഒ. സജി, വിജയൻ കാറളം, പഞ്ചായത്ത് മെംബർ കെ.പി. ചിത്രലേഖ എന്നിവർ സംസാരിച്ചു. പടം: കിനാനൂർ പഞ്ചായത്തിൻെറ അവഗണനക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ സമരം ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.