നീലേശ്വരം: തൈക്കടപ്പുറം ഫിഷറീസ് കോളനി നിവാസികള്‍ക്ക് വീട് നിർമാണത്തിനുള്ള ധനസഹായം ലഭ്യമാക്കാനുള്ള ഇടപെടലുകള്‍ വേഗത്തിൽ നടത്തുമെന്ന് എം. രാജഗോപാലന്‍ എം.എൽ.എ. കോളനി സന്ദർശിച്ചശേഷമാണ് അദ്ദേഹം ഉറപ്പുനൽകിയത്. 50 വര്‍ഷംമുമ്പ് നിർമിച്ച ഫിഷറീസ് കോളനിയിലെ വീടുകള്‍ കാലപ്പഴക്കം മൂലം തകർന്നുവീഴാറായ അവസ്ഥയിലാണ്. ഇപ്പോൾ എട്ടു മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഓലകൊണ്ട് കെട്ടിയ ഷെഡിലാണ് താമസിക്കുന്നത്. മത്സ്യത്തൊഴിലാളികളില്‍നിന്ന് എം.എൽ.എ നിവേദനം ഏറ്റുവാങ്ങി. നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, പി. സാമിക്കുട്ടി, കെ.വി. സൗമിനി, സുനിൽ അമ്പാടി എന്നിവരും കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.