ബോവിക്കാനം: ഡെങ്കിപ്പനിയും മഴക്കാല പകർച്ചവ്യാധിയും തടയാൻ ബോവിക്കാനം നുസ്രത്തുൽ ഇസ്ലാം സംഘം ഡ്രൈഡേ ആചരിച്ചു. കൊതുകുകളുടെ ഉറവിടം നശിപ്പിച്ചും മാലിന്യം നീക്കംചെയ്തും അണുനശീകരണം നടത്തിയുമാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്. ഓൺലൈൻ സംഗമത്തിലൂടെ ബോധവത്കരണം നടത്തിയശേഷം 150ൽപരം വീടുകളിലാണ് ഒറ്റദിനം കൊണ്ട് മൂന്ന് ഗ്രൂപ്പുകളാക്കി വളൻറിയർമാർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കൂടാതെ ലഘുലേഖകൾ വിതരണം ചെയ്തു. അബ്ദുൽ ഖാദർ കുന്നിൽ, പ്രസിഡൻറ് ഉമ്മർ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ കുന്നിൽ ലഘുലേഖ കൈമാറി. മൊയ്‌ദീൻ യേനപ്പോയ ബോധവത്കരണ സന്ദേശം നൽകി. അബൂബക്കർ ചാപ്പ, ഹമീദ് മുക്രി, റസാഖ് ചാപ്പ, അബ്ദുറഹ്മാൻ ബെള്ളിപ്പാടി, ഫറൂഖ് പന്നടുക്കം, ശരീഫ് പന്നടുക്കം, സിദ്ദീഖ് കുണിയരി, സലാം പന്നടുക്കം, ഉമ്മർ മുക്രി, കെ.ടി. റഹീം, ചെമ്മു പന്നടുക്കം, ഹമീദ് പന്നടുക്കം, ഹമീദ് സൗത്ത്, മൊയ്‌ദീൻ ചാപ്പ, ബി.കെ. ബഷീർ, റഹീം യേനപ്പോയ, ഇസ്മായിൽ കുവൈത്ത്, അഹ്‌മദ് ബെള്ളിപ്പാടി, അർഷാദ് ഇദ്ദീൻ നിസാം നുസ്രത്ത്, ഇൻതിയാസ്, ജുനൈദ് കോളോട്ട്, ബി.എം. മഹമൂദ്, അസറുദ്ധീൻ മണിയങ്കോട് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി സൗത്ത് സ്വാഗതം പറഞ്ഞു. Dryday പകർച്ചവ്യാധിക്കെതിരെ ബോവിക്കാനം നുസ്രത്തുൽ ഇസ്ലാം സംഘം ഡ്രൈഡേ ആചരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.