കാഞ്ഞങ്ങാട്: കോട്ടിക്കുളത്തിന് സമീപം പാളത്തിൽ ഇരുമ്പ് കഷണം കയറ്റി വെച്ചു. മാണിക്കോത്തിന് സമീപം ട്രെയിനിനു നേരെ കല്ലേറും നടന്നു. ശനിയാഴ്ച വൈകീട്ടാണ് കോട്ടിക്കുളത്ത് കിഴക്ക് ഭാഗം പാളത്തിൽ ഇരുമ്പ് കഷണം കയറ്റി വെച്ചതായി കണ്ടെത്തിയത്. ട്രെയിൻ കടന്നു പോകുന്നതിന് മുമ്പേ സംഭവം ശ്രദ്ധയിൽപ്പെട്ടു. ബേക്കൽ പൊലീസെത്തി നീക്കം ചെയ്തു. ട്രെയിൻ കയറിയിരുന്നുവെങ്കിൽ അപകടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് ചിത്താരി റെയിൽവേ 819 നമ്പർ പോയിന്റിനടുത്തു വെച്ചാണ് വൈകുന്നേരം കോയമ്പത്തൂർ മംഗളൂരു ഫാസ്റ്റ് പാസഞ്ചർ ട്രെയിനിനു നേർക്ക് കല്ലേറുണ്ടായത്. ആർക്കും പരിക്കേറ്റില്ല. കല്ലെറിഞ്ഞവരെ ട്രെയിനിലുണ്ടായിരുന്ന റെയിൽവെ പോലീസ് നേരിട്ട് കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.