ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ വയോധികനായ ലോട്ടറി വിൽപ്പനക്കാരന്റെ . വറക്കോട്ട് വയലിൽ സ്വദേശി എ.സി. സുകുമാരന്റെ (69) പെട്ടിക്കടയാണ് ഇരുട്ടിന്റെ മറവിൽ അജ്ഞാതർ തകർത്തത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ ലോട്ടറി വില്പനക്ക് എത്തിയപ്പോഴാണ് സുകുമാരൻ സംഭവം അറിയുന്നത്. ചന്തേര പോലീസിൽ പരാതി നൽകി. സമീപത്തായി കെ.എസ്.ഇ.ബി. ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. ശബ്ദംകേട്ട് ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പെട്ടിക്കടയിൽ 4000 രൂപയുടെ ടിക്കറ്റുകൾ ഉണ്ടായിരുന്നതായി സുകുമാരൻ പറഞ്ഞു. നേരത്തെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന സുകുമാരൻ കാലിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് ലോട്ടറി വിൽപ്പന ആരംഭിച്ചത്. പടം.. സുകുമാെന്റ കാലിക്കടവിലെ പെട്ടിക്കട മറിച്ചിട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.