യുവ കേരളം വിജയോത്സവം

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ മുഖേന നടക്കുന്ന യുവകേരളം പദ്ധതിയിലൂടെ എസ്.എന്‍ ട്രസ്റ്റ് പെരിയയില്‍ പഠനം പൂര്‍ത്തിയാക്കി ജോലി ലഭിച്ച മുന്നൂറോളം യുവതീ യുവാക്കളുടെ സംഗമ വേദിയായ 2022 മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് അംഗം വി.വി. സുമ, കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, കുടുംബശ്രീ ജില്ല അസി. കോര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി, എസ്.എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പെരിയ, കുടുംബശ്രീ ഡി.പി.എം എം.രേഷ്മ, വിദ്യാഭ്യാസ സബ് കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കേവീസ്, എസ്.എന്‍ ട്രസ്റ്റ് ട്രഷറര്‍ ഐശ്വര്യ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബൈജു ആയടത്തില്‍ സ്വാഗതവും കെ.ജി. വിദ്യാധരന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: കുടുംബശ്രീ ജില്ല മിഷന്‍ യുവകേരളം വിജയോത്സവം മന്ത്രി എം.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.