നന്മ മരം പെട്ടിക്കട തുറന്നു

കാഞ്ഞങ്ങാട്‌: നന്മമരം അതിജീവന പദ്ധതിപ്രകാരം ശാരീരികാവശതകൾ അനുഭവിക്കുന്ന മൂരിക്കടയിലെ നാരായണന്‌ സമ്മാനിച്ച പെട്ടിക്കട-ലോട്ടറി സ്‌റ്റാൾ അട്ടേങ്ങാനം ടൗണിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീജ ഉദ്‌ഘാടനം ചെയ്‌തു. നന്മമരം പ്രസിഡന്റ്‌ സലാം കേരള അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ദാമോദരനും സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപന പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ മെമ്പർ എൻ.എസ്‌. ജയശ്രീയും ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ എച്ച്‌. നാഗേഷ്‌, ബി. മധുസൂദനൻ, ഇ.എൻ.ഹരീഷ് കുമാർ, ടി.കെ. നാരായണൻ, ബിബി കെ. ജൊസ്‌ എന്നിവർ സംസാരിച്ചു. പ്രകാശ്‌ ഇൻസൈറ്റ്‌ സ്വാഗതവും രാജൻ വി. ബാലൂർ നന്ദിയും പറഞ്ഞു. knhd nanma maram pettikkada : നന്മ മരം മൂരിക്കടയിലെ നാരായണന്‌ സമ്മാനിച്ച പെട്ടിക്കട ലോട്ടറി സ്‌റ്റാൾ അട്ടേങ്ങാനം ടൗണിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ശ്രീജ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.