മേൽപറമ്പ്: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യദിന ഘോഷയാത്ര നടത്തി. ഘോഷയാത്ര മേൽപറമ്പിൽ നിന്നാംരംഭിച്ച് ചന്ദ്രഗിരിക്കോട്ടയിൽ സമാപിച്ചു. ജനപ്രതിനിധികൾ സി.ഡി.എസ് മെംബർമാർ, ആശ, അങ്കണവാടി, ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ ഘോഷയാത്രയിൽ അണിനിരന്നു. എ.ഡി.എസ് അംഗങ്ങൾ അണിനിരന്ന് ഇന്ത്യൻ ഭൂപടം നിർമിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ആയിഷ അബൂബക്കർ, ശംസുദ്ധീൻ തെക്കിൽ, രമ ഗംഗാധരൻ, സി.ഡി.എസ്. ചെയർപേഴ്സൺ മുംതാസ്, മെംബർമാരായ അഹമ്മദ് കല്ലട്ര, രാജൻ കെ. പൊയിനാച്ചി, സുജാത രാമകൃഷ്ണൻ, രേണുക ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ സ്വാഗവും അസി. സെക്രട്ടറി പ്രദീഷ് നന്ദിയും പറഞ്ഞു. chemmanad: ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചന്ദ്രഗിരി കോട്ടയിൽ തീർത്ത ഇന്ത്യയുടെ ഭൂപടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.