സൗഹൃദ സമ്മേളനം

പടന്ന: പടന്ന എം.ആർ. വി.എച്ച്.എസ് സ്കൂളിലെ 1993-94 എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി.എം.എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പി.പി. മധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. എ.സി. മുഹമ്മദ്, പി.കെ. സുബൈദ, കെ.എം.എ. ഖാദർ, സ്കൂൾ പ്രിൻസിപ്പൽമാരായ പി. മുഹമ്മദ് കുഞ്ഞി, കെ. അബ്ദുല്ല, ഈശ്വരൻ നമ്പൂതിരി, സ്കൂൾ മാനേജർ ടി.എം.സി. കുഞ്ഞബ്ദുല്ല, അബ്ദുൽ ഫത്താഹ് എന്നിവർ സംസാരിച്ചു. സെപ്റ്റംബർ നാലിന് തെക്കേകാട്ടിൽ സംഘടിപ്പിക്കുന്ന ഓണപ്പൊലിമ-22 പരിപാടിയുടെ ബ്രോഷർ പ്രകാശനം പി.പി. മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ്‌ അസ്‌ലമിന് കൈമാറി നിർവഹിച്ചു. എ.വി. റിസ്‌വാൻ സ്വാഗതവും പി.കെ. നഫീസത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.