നെഹ്റു കോളജ് സ്ഥാപക ദിനാഘോഷം

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിന്റെ അമ്പത്തഞ്ചാം സ്ഥാപക ദിനത്തിൽ പൂർവ വിദ്യാർഥി സംഘടന വിവിധ പരിപാടികൾ നടത്തി. ഗുരുവന്ദനം, പൂർവവിദ്യാർഥി സംഗമം, സംഗീതാർച്ചന, സുവനീർ പ്രകാശനം, ജന്മദിന കേക്ക് മുറിക്കൽ എന്നിവ സംഘടിപ്പിച്ചു. കോളജ് മാനേജർ ഡോ. എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.വി മുരളീധരൻ അധ്യക്ഷത വഹിച്ചു. കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഡോ.എം. മുരളീധരൻ നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് രാഘവൻ കുളങ്ങര സ്വാഗതവും ജനറൽ സെക്രട്ടറി നന്ദകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഓർമക്കുറിപ്പുകളുടെ സമാഹാരമായ 'സുവർണ തൂവലുകൾ' കണ്ണൂർ സർവകലാശാല മുൻ വി.സി ഡോ. ഖാദർ മാങ്ങാട് രാജ്മോഹൻ നീലേശ്വരത്തിന് നൽകി പ്രകാശനം ചെയ്തു. നെഹ്റു മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സുബൈർ കമ്മാടത്ത്, ഡോ.കെ.നസീമ, ജെന്നി ജോസഫ്, കെ.ഇ.എ. ബക്കർ, സി.കെ. റഹ്മത്തുല്ല, വി.വിജയകുമാർ, കെ.വി. വിനീഷ് കുമാർ, ധന്യ കീപ്പേരി, ഹരീഷ് പള്ളിക്കണ്ടം നന്ദകുമാർ കോറോത്ത്, രാഘവൻ കുളങ്ങര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.