കാസർകോട്: പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് . കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 10ന്. ഫോണ്‍: 8075707200. പെരിയയിലെ കാസര്‍കോട് ഗവ.പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, സിവില്‍ എൻജിനീയറിങ് വിഭാഗങ്ങളില്‍ അധ്യാപകരുടെ ഒഴിവ്. കൂടിക്കാഴ്ച ആഗസ്റ്റ് 22, 23 തീയതികളില്‍. 22 ന് മെക്കാനിക്കല്‍ എൻജിനീയറിങ് വിഭാഗത്തിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, വർക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ (ഷീറ്റ് മെറ്റല്‍, വെല്‍ഡിങ്, മെഷീനിസറ്റ്), ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിഭാഗത്തിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്സ്മാന്‍ എന്നീ ഒഴിവുകളിലേക്കും 23 ന് ഇലക്ട്രിക്കല്‍ എൻജിനീയറിങ് വിഭാഗത്തിലെ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്സ്മാന്‍, സിവില്‍ വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ ഒഴിവുകളിലേക്കും കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0467 2234020, 9995681711. തൃക്കരിപ്പൂര്‍: ഗവ.പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എൻജിനീയറിങ്, ബയോമെഡിക്കല്‍ എൻജിനീയറിങ് എന്നീ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ എൻജിനീയറിങ് വിഭാഗം കൂടിക്കാഴ്ച തിങ്കളാഴ്ചയും ബയോ മെഡിക്കല്‍ എൻജിനീയറിങ് വിഭാഗം കൂടിക്കാഴ്ച ചൊവ്വാഴ്ചയും (ആഗസ്റ്റ് 23) രാവിലെ 10ന് നടക്കും. രാവിലെ 9.30നകം പോളിടെക്‌നിക് ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.