വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പിടിച്ചു, ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: വീട്ടിൽ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പൊലീസ് പിടികൂടി. പള്ളിക്കര ചെറക്കാപ്പാറ രാരപ്പനുക്കത്തെ അസ്ഹറുദ്ദീന്റെ (22) വീട്ടിൽനിന്നാണ് ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്.ഐ എം. രജിനീഷ് എന്നിവരുടെ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. മറ്റൊരു പ്രതി കുണിയ സ്വദേശി നാസർ (22) അറസ്റ്റിലായി. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. അലമാരയുടെ മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.