കാഞ്ഞങ്ങാട്: ബളാന്തോട് കാർ പാലത്തിന്റെ കൈവരിയിലിടിച്ച് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് സാരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടാണ് അപകടം. ദേളി സ്വദേശി അമീർ (42), പള്ളഞ്ചിയിലെ റിസ്വാൻ (16), ദേളിയിലെ മുഹമ്മദ് സിനാൻ (6), ഷിസാൻ അബ്ദുല്ല (8) പൈക്കത്തെ ഫസില (32) എന്നിവർക്കാണ് പരിക്ക്. ബന്തടുക്കയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ബളാന്തോട് ടൗണിനടുത്തുള്ള പാലത്തിലിടിക്കുകയായിരുന്നു. മംഗളൂരു ആശുപത്രിയിലുൾപ്പെടെ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. ബന്തടുക്ക റോഡിൽനിന്നു പാണത്തൂർ-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പ്രവേശിച്ച ഉടനെയാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.