മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജാഥക്ക് സ്വീകരണം

നീലേശ്വരം: ഇന്ധന വിലവർധന കേന്ദ്രസർക്കാർ പിൻവലിക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ അനുവദിക്കുക, മത്സ്യഫെഡിനെ തകർക്കാനുള്ള ഗൂഢാലോചനക്കും വർഗീയതക്കുമെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വാഹനജാഥക്ക് തൈക്കടപ്പുറം ആശുപത്രി റോഡ് പരിസരത്ത് സ്വീകരണം നൽകി. സംസ്ഥാന കമ്മിറ്റി അംഗം പി. സ്വാമിക്കുട്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ജാഥ ലീഡർ കൂട്ടായി ബഷീർ, മനേജർ അഡ്വ. പി. സന്തോഷ്, പി. മുഹമ്മദ് റാഫി, ടി.വി. ഭാസ്കരൻ, കെ. ഉണ്ണി നായർ, ഏരിയ പ്രസിഡന്റ് രാജു കൊക്കോട്ട്, ഏരിയ സെക്രട്ടറി രാജേന്ദ്രൻ അഴിത്തല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.