എംബാങ്ക്മെൻറ് ഫ്ലൈ ഓവറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം

എംബാങ്ക്മൻെറ് ഫ്ലൈ ഓവറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴക്കുകുറുകെ നിർമിക്കുന്ന പാലത്തോടനുബന്ധിച്ച് മാർക്കറ്റ് ജങ്ഷനിൽ നിർമിക്കുന്ന എംബാങ്ക്മെന്റ് ഫ്ലൈ ഓവർ പദ്ധതിക്കെതിരെ നീലേശ്വരം മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നടന്ന സമര പ്രഖ്യാപന കൺവെൻഷൻ എൻ.കെ.ബി.എം ഹാളിൽ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ. ധരൻ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, സി.എം.പി സെൻട്രൽ സെക്രട്ടേറിയറ്റ് അംഗം വി. കമ്മാരൻ, ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, യു.ഡി.എഫ് മണ്ഡലം കൺവീനർ എം.ടി.പി. കരീം, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മ അസ്‍ലം, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, സി.എം.പി ജില്ല സെക്രട്ടറി ടി.വി. ഉമേശൻ, മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി, ആർ.എസ്.പി നേതാവ് റിജോ ആനന്ദ്, റഫീഖ് കോട്ടപ്പുറം, അഡ്വ. നസീർ, പി. രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.