ലഹരിവിരുദ്ധ ദിനാചരണം

കുമ്പള: മൊഗ്രാൽ ദേശീയവേദിയുടെയും സംയുക്ത ഓട്ടോ തൊഴിലാളി യൂനിയന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനമാചരിച്ചു. മൊഗ്രാൽ ടൗണിൽ ബോധവത്കരണ ലഘുലേഖ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. ജാഫർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എ.എം. സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ പ്രസിഡന്റ്‌ ഹൈദർ, അംഗങ്ങളായ ആമു പേരാൽ, ഇബ്രാഹീം, അബ്ദുറഹ്മാൻ, ഉമ്പു, ദേശീയവേദി ഭാരവാഹികളായ എം.എം. റഹ്മാൻ, റിയാസ് കരീം, വിജയകുമാർ, എം.എ. മൂസ, അംഗങ്ങളായ മുഹമ്മദ് മൊഗ്രാൽ, അഷ്‌റഫ്‌, എം.എ. ഇക്ബാൽ, ഹമീദ് പെർവാഡ്, എം.എച്ച്. മുഹമ്മദ്, മമ്മു നാങ്കി എന്നിവർ സംബന്ധിച്ചു. ഫോട്ടോ: മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.