രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഇന്ന് ഉപവസിക്കും

കാസർകോട്: എ.ഐ.സി.സി ആഹ്വാനപ്രകാരം രാജ് മോഹൻ ഉണ്ണിത്താൻ എം.പി തിങ്കളാഴ്ച കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ഉപവസിക്കും. രാവിലെ 10 മുതൽ ഉച്ച ഒരുമണിവരെയാണ് ഉപവാസം. ഇ.ഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ 50 മണിക്കൂറോളം ചോദ്യംചെയ്ത് പീഡിപ്പിച്ചതിലും അഗ്നിപഥ് പദ്ധതിയിലൂടെ സേനയെ കാവിവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നിലപാടിലും വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതിലും പ്രതിഷേധിച്ചാണ് ഉപവാസം. രാജ്യത്തെ മുഴുവൻ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും തങ്ങളുടെ മണ്ഡലത്തിൽ തിങ്കളാഴ്ച ഉപവാസം നടത്തുന്നുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് ഐക്യദാർഢ്യവുമായി ജില്ലയിൽനിന്നുള്ള ഡി.സി.സി ഭാരവാഹികളും കെ.പി.സി.സി അംഗങ്ങളും ഉപവാസത്തിൽ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.