കാസർകോട്: കെ.എസ്.ടി.എ ജൂലൈ 23ന് സംഘടിപ്പിക്കുന്ന അധ്യാപക മാർച്ചും ധർണയും വിജയിപ്പിക്കാൻ കെ.എസ്.ടി.എ ജില്ല പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കൺെവൻഷൻ സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സി.എം. മീനാകുമാരി, കെ. ഹരിദാസ്, എൻ.കെ. ലസിത, പി. രവീന്ദ്രൻ, ബി. വിഷ്ണു പാല, വി.കെ. ബാലാമണി, പി. ശ്രീകല, എം.ഇ. ചന്ദ്രാംഗദൻ, കെ.വി. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും ജില്ല ട്രഷറർ ടി. പ്രകാശൻ നന്ദിയും പറഞ്ഞു. ksta meet കെ.എസ്.ടി എ ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം.കെ. നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു വയോജന പീഡനവിരുദ്ധ ബോധവത്കരണം കാസർകോട്: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയോജന പീഡനവിരുദ്ധ ബോധവത്കരണം വാരാചരണത്തിന്റെ സമാപനം പെരുമ്പള പി. കൃഷ്ണ പിള്ള മന്ദിരത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എം. നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ബാലൻ ഓളിയക്കാൾ ബോധവത്കരണ സന്ദേശം നടത്തി. ചെമ്മനാട് പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണൻ, രേണുക ഭാസ്കരൻ, സംസ്ഥാന കൗൺസിൽ അംഗം ബി.പി. അഗ്ഗിത്തായ, ജില്ല സെക്രട്ടറി തമ്പാൻ മേലത്ത് എന്നിവർ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി എ.വി. ഭാസ്കരൻ സ്വാഗതവും യൂനിറ്റ് സെക്രട്ടറി വി. മീനാക്ഷി നന്ദിയും പറഞ്ഞു. n. chandra sekaran വയോജന പീഡനവിരുദ്ധ ബോധവത്കരണം വാരാചരണത്തിന്റെ സമാപനം പെരുമ്പളയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം കാസർകോട്: ലയൺസ് ക്ലബ് കാസർകോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ ഡിസ്ട്രിക്ട് ഗവർണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ബീരന്ത് വയൽ ലയേൺസ് സേവാ മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ലബ് പ്രസിഡൻറ് ഡോ. കെ.വി. അജിതേഷ് അധ്യക്ഷത വഹിച്ചു. മേഖല ചെയർപേഴ്സൻമാരായ വി. വേണുഗോപാൽ, കെ. സുകുമാരൻ നായർ, ഫാറൂഖ് കാസ്മി, അഡ്വ. സുധീർ നമ്പ്യാർ എന്നിവർ സംസാരിച്ചു. ട്രഷറർ രാജേന്ദ്ര കുണ്ടാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. സത്യനാഥ് സ്വാഗതവും രാജേഷ് കെ. നായർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഗംഗാധരൻ എൻ.ടി (പ്രസി.), രാജേന്ദ്ര കുണ്ടാർ (സെക്ര.). രാജേഷ് കെ. നായർ (ട്രഷ). lions ലയേൺസ് ക്ലബ് കാസർകോടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ ഡിസ്ട്രിക്ട് ഗവർണർ വിനീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.