കാഞ്ഞങ്ങാട്: തീരദേശമേഖലയിൽ മണലെടുപ്പ് വീണ്ടും രൂക്ഷം. ബല്ലാകടപ്പുറത്ത് പകല്‍ സമയത്തുപോലും മണലെടുപ്പ് നടക്കുന്നു. ഇതുമൂലം ബല്ലാകടപ്പുറത്ത് വലിയ ഗര്‍ത്തങ്ങളാണ് രൂപംകൊള്ളുന്നത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ പരിസരവാസികള്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. പകല്‍ നേരത്ത് മണലെടുക്കുന്നത് കണ്ട പരിസരവാസികൾ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വില്ലേജ് ഓഫിസിൽ പരാതി നൽകി. വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായാണ് പകല്‍നേരത്ത് മണ്ണെടുക്കാന്‍ ആളുകള്‍ എത്തുന്നത്. റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് മണലെടുപ്പിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി. പടം..balla kadapuram ബല്ലാകടപ്പുറം കടൽതീരത്ത് മണലെടുപ്പിനെ തുടർന്ന് രൂപപ്പെട്ട കുഴി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.