ലഹരിവിരുദ്ധ ദിനാചരണം

കാഞ്ഞങ്ങാട്: ലോക ലഹരിവിരുദ്ധ ദിനത്തിൽ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസും പൊതുജനങ്ങളും കൈകോര്‍ത്ത് ലഹരിക്കെതിരെ സംഘടിപ്പിച്ച 'കൂടെയുണ്ട്' പരിപാടി ശ്രദ്ധേയമായി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചും 'കൂടെയുണ്ട്' പരിപാടി നടന്നു. ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കല്‍നടയാത്രക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് വകുപ്പ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, കേന്ദ്രസര്‍വകലാശാല എന്‍.എസ്.എസ് വളന്റിയര്‍മാര്‍, വിദ്യാര്‍ഥികള്‍, ലയണ്‍സ് ക്ലബ് കാഞ്ഞങ്ങാട്, ഹോസ്ദുര്‍ഗ്, അജാനൂര്‍, റോട്ടറി ക്ലബ് മിഡ് ടൗണ്‍ കാഞ്ഞങ്ങാട്, വിവിധ വ്യാപാരി വ്യവസായി സംഘടനകള്‍, ബസ് ഉടമസ്ഥസംഘം, ഓട്ടോ തൊഴിലാളി സംഘടനകള്‍, ഹോട്ടല്‍ റസ്റ്റാറന്റ് സംഘടന, കാഞ്ഞങ്ങാട് പ്രസ് ഫോറം നേതൃത്വത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ പൊലീസിനൊപ്പം ചേർന്നു. നഗരസഭ ചെയര്‍പേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ ലഹരിവിരുദ്ധദിന സന്ദേശം നല്‍കി. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സുധാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തെരുവുനാടകങ്ങള്‍, മാജിക് ഷോ, ഫ്ലാഷ് മോബ് എന്നിവയുമുണ്ടായി. lahari1.jpg1: ലഹരിക്കെതിരെ 'കൂടെയുണ്ട്' പരിപാടി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു lahari2.jpg2: ലഹരിക്കെതിരെ 'കൂടെയുണ്ട്' പരിപാടിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബസിൽ ബോധവത്കരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.