അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം

ചെറുവത്തൂർ: ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 23ന് വൈകുന്നേരം നാലിന് ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷവും മാധ്യമ അവാർഡ് വിതരണവും നടത്തും. പ്രഥമ സംസ്ഥാന ഗെയിംസിൽ വിജയികളായിട്ടുള്ള താരങ്ങളെ അനുമോദിക്കും. 101 ഒളിമ്പിക് ദീപം കൊളുത്തും . രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്​ഘാടനം ചെയ്യും . പ്രഥമ സംസ്ഥാന ഗെയിംസിലെ കബഡി ചാമ്പ്യന്മാരായ പുരുഷ താരങ്ങളും നീന്തൽ, തയ്ക്വാണ്ടോ, കരാട്ടെ, വുഷു, ബോക്സിങ്, റസ് ലിങ്​ തുടങ്ങിയ ഗെയിമുകളിൽ നിന്നായി മെഡൽ നേടിയ 45 താരങ്ങളും ഉപഹാരങ്ങൾ ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.