പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 16 കാരനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരനെതിരെയാണ് കേസ്. പെൺകുട്ടി ചികിത്സയിൽ കഴിയുന്ന സമയം ആശുപത്രിയിലുണ്ടായിരുന്ന ബാലൻ ഉപദ്രവിച്ചെന്നാണ് പരാതി. കേസിൽ ബാലനിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
അതേസമയം മൊഴിയെടുപ്പിനിടെ മറ്റോരു സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചെന്ന് 16കാരൻ വെളിപ്പെടുത്തി. ബാലനെ പീഡിപ്പിച്ച കേസിൽ സ്ത്രീക്കെതിരെ പോക്സോ കേസെടുത്തു. ഒരു സ്ത്രീ വീട്ടിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം നടന്നത് രാജപുരം പൊലീസ് അതിർത്തിയിലായതിനാൽ കേസ് രാജപുരം പൊലീസിന് കൈമാറി. ബാലനിൽനിന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി രഹസ്യമൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.