ഗ്രന്ഥാലയത്തിലെത്തിയപ്പോൾ കുട്ടികൾക്ക് ആവേശം

ചെറുവത്തൂർ: വലുതും ചെറുതുമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിലെത്തിയപ്പോൾ കുട്ടികൾക്ക് വായിക്കാൻ പുതു ആവേശം. വായനവാരാചരണ ഭാഗമായി ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിലെ കുട്ടികളാണ് കാലിക്കടവ് രമ്യ ഫൈൻ ആർട്സ് ഗ്രന്ഥാലയത്തിൽ എത്തിയത്. കുട്ടികളെ ഗ്രന്ഥാലയം അധികൃതർ സ്വീകരിച്ചു. ലൈബ്രറി കൗൺസിൽ അംഗം എം.പി. ശ്രീമണി ഉദ്ഘാടനം ചെയ്തു. എം.കെ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. കെ. പ്രഭാകരൻ, അനഘ ശ്രീനിവാസൻ, എൻ. രവീന്ദ്രൻ, സി.എം. മീനാകുമാരി എന്നിവർ സംസാരിച്ചു. പടം :ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂളിലെ കുട്ടികൾ കാലിക്കടവ് രമ്യ ഫൈൻ ആർട്സ് ഗ്രന്ഥാലയം സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.