നീലേശ്വരം: കോടോം-ബേളൂർ പഞ്ചായത്തിലെ പതിനാറാം വാർഡിൽ എണ്ണപ്പാറ -മലയാറ്റുകര ഊരിലെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ടാറിങ് ആരംഭിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. വ്യാഴാഴ്ച ആദിവാസികൾ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫിസ് ഉപരോധിക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നടപ്പാത കോൺക്രീറ്റ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നിർമാണം തുടങ്ങിയില്ല. തുടർന്ന് റീ ടെൻഡർ വെക്കുകയും ആദ്യം ടെൻഡർ എടുത്ത അതേ കരാറുകാരൻ തന്നെ ടെൻഡർ എടുക്കുകയും ചെയ്തു. ഊരിലേക്കുള്ള ഈ റോഡ് പൂർണമായും തകർന്ന് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. കിടപ്പുരോഗികളടക്കം കസേരയിലിരുത്തി മെയിൻ റോഡിലെത്തിച്ച് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയാണ് ഊരിനോടു കാണിക്കുന്ന അവഗണയുടെ ഭാഗമാണ് റോഡ് നിർമാണം പൂർത്തിയാക്കാൻ വൈകുന്നതെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.