ചെറുവത്തൂർ: . സംസ്ഥാനത്തെ ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് തസ്തിക സൃഷ്ടിക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, പിന്നീട് തുടർ നടപടി ഉണ്ടായില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഇത്തരം തസ്തിക നിലവിലിരിക്കെ അധിക ബാധ്യതയുടെ പേരുപറഞ്ഞ് സർക്കാർ തസ്തിക സൃഷ്ടിക്കലിൽനിന്നും പിന്മാറുന്നുവെന്നാണ് പരാതി. ഓരോ വായനദിനം കടന്നുവരുമ്പോഴും ഈ കാര്യം ചർച്ച ചെയ്യാറുണ്ടെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവാറില്ല. ബി.എൽ.ഐ.എസ്, എം.എൽ.ഐ.എസ് നേടിയവർക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. നിലവിൽ ഈ തസ്തികകളിൽ പി.എസ്.സി വഴിയുള്ള നിയമനം വളരെ കുറവാണ്. ഹയർ സെക്കൻഡറികളിൽ ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിച്ചാൽ യോഗ്യത നേടിയ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് ഏറെ ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.