വെള്ളച്ചാല്‍ എം.ആര്‍.എസിന് പതിനഞ്ചാമതും നൂറുമേനി

കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയില്‍ വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് അര്‍ഹത നേടി. പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ എം.ആര്‍.എസിലെ പതിനഞ്ചാമത് എസ്.എസ്.എല്‍.സി ബാച്ചാണിത്. ഇത്തവണ 34 പേരാണ് പരീക്ഷ എഴുതിയത്. ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മൂന്നുപേര്‍ക്ക് ഒമ്പത് എ പ്ലസ് ഗ്രേഡുണ്ട്. സ്‌കൂളിലെ മിക്ക വിദ്യാർഥികളും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. ഫോട്ടോ: വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എന്‍. വിജേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.