അക്രമനടന്ന സ്ഥലം സന്ദർശിച്ചു

നീലേശ്വരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തർ നീലേശ്വരത്ത് പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. കോൺവൻറ് ജങ്ഷനിൽനിന്ന് ആരംഭിച്ച് മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ പ്രസിഡന്റ് ഹക്കീം കുന്നിൻ, ജനറൽ സെക്രട്ടറിമാരായ മാമുനി വിജയൻ, വിനോദ് കുമാർ പള്ളയിൽ വീട്, ഇ. ഷജീർ, എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു. അക്രമം നടന്ന വീടും സന്ദർശിച്ചു. പടം: nlr vt belram കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.