മുഖ്യമന്ത്രിക്കെതിരായ അക്രമം: മഹിള അസോസിയേഷൻ പ്രതിഷേധിച്ചു

തൃക്കരിപ്പൂർ: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി തൃക്കരിപ്പൂർ ടൗണിൽ പ്രകടനം നടത്തി. ജില്ല എക്സിക്യൂട്ടിവ് അംഗം പി. ശ്യാമള, ഏരിയ സെക്രട്ടറി പി.കെ. ലക്ഷ്മി, ഏരിയ പ്രസിഡൻറ് ഇ.കെ. മല്ലിക, ടി. ശ്യാമള, എം.വി. സുജാത, സി. മല്ലിക, എം. പത്മിനി എന്നിവർ നേതൃത്വം നൽകി. സി.ഐ.ടിയു പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി.എ. റഹ്മാൻ, എം.വി. സുകുമാരൻ, ടി.വി. വിനോദ്, പി. ദാമോദരൻ, യു.കെ. ബദറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പടം tkp mahila മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ തൃക്കരിപ്പൂർ ടൗണിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.