എൻഡോസൾഫാനെ കുറിച്ച് പഠനവും ഗവേഷണവും ആവശ്യം -ഉണ്ണിത്താൻ

കാഞ്ഞങ്ങാട്: എൻഡോസൾഫാനെ കുറിച്ചും അതുമൂലമുണ്ടാകുന്ന ജനിതകവൈകല്യങ്ങളെ കുറിച്ചും അന്താരാഷ്ട്രനിലവാരത്തിൽ ഗവേഷണവും പഠനവും അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ മുത്തപ്പനാർകാവ് ജീവോദയ ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച സാന്ത്വനം പഠനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. കൗൺസിൽ ഭാരവാഹികളായ അരുൺ ഭാരതീയൻ, ജി. മഞ്ജുകുട്ടൻ, ശ്യാം സാംസൺ, മഹിമ ശ്രീജേഷ്, ഷരീഫ് മാടാപ്രം, അരുൺ, അരുൺചന്ദ്, അജ്മൽ, ജീവോദയ ട്രസ്റ്റ് ഭാരവാഹികളായ ജോഷിമോൻ, ലിസി ജേക്കബ്, ശാലിനി എന്നിവർ സംസാരിച്ചു. സ്കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങളും സെറിബ്രൽ പാഴ്സി ചെയറും ആദ്യഘട്ടത്തിൽ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.