പ്രവാചകനിന്ദ: പ്രകടനം നടത്തി

കാസർകോട്: പ്രവാചകനിന്ദക്കെതിരെ റാഞ്ചി, കാൺപൂർ, അലഹബാദിലും പ്രതിഷേധിച്ചവർക്കുനേരെ തുടരുന്ന പൊലീസ് അതിക്രമങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രകടനം നടത്തി. ബി.ജെ.പി നേതാക്കളായ നുപൂർ ശർമയെയും നവിൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊലപ്പെടുത്തിയും ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടും വ്യാപകമായ അറസ്റ്റുകൾ നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഹിന്ദുത്വ സർക്കാറിനെതിരെ ജനകീയ പ്രതിരോധം ഉയർത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് സി.എ. യൂസുഫ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല ട്രഷറർ അമ്പുഞ്ഞി തലക്ലായി, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി റാഷിദ് മുഹ്‍യിദ്ദീൻ എന്നിവർ സംസാരിച്ചു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് സമാപിച്ചു. നഹാർ കടവത്ത്, അബ്ദുറഹ്മാൻ, നൗഷാദ്, ശരീഫ്, അബ്ദുൽസലാം, സിദ്ദീഖ്, അബ്ബാസ്, സി.എ. മൊയ്തീൻകുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി. freternity പ്രവാചകനിന്ദക്കെതിരെ റാഞ്ചി, കാൺപൂർ, അലഹബാദ് പ്രദേശങ്ങളിൽ പ്രതിഷേധിച്ചവർക്കെതിരെ തുടരുന്ന പൊലീസ് അതിക്രമങ്ങളിൽ വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി നടത്തിയ പ്രതിഷേധപ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.