അവധി ദിവസം ഓഫിസ് പരിസരം ശുചീകരിച്ച് പഞ്ചായത്ത് ജീവനക്കാർ

പൊയിനാച്ചി: 'നല്ല വീട് നല്ല നാട് ചേലോടെ ചെമ്മനാട്' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ ജീവനക്കാർ ചെമ്മനാട് പഞ്ചായത്ത് ഓഫിസ് പരിസരം ശുചീകരിച്ച് മാതൃകയായി. ശനിയാഴ്ച അവധി ദിവസമായിട്ടും പഞ്ചായത്തിലെ മിക്ക ജീവനക്കാരും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, വാർഡ് മെംബർ അമീർ പാലോത്ത്, അസി. സെക്രട്ടറി എം.കെ. പ്രദീഷ്, കെ.പി. ഹംസത്ത്, കെ.എ. നജീബ്, സി.എ. മനാഫ്, ടി.കെ. ഇക്ബാൽ, കെ.ആർ. ശ്രീജ, പത്മാവതി, നവാൽ, രാജൻ കെ. പൊയ്നാച്ചി തുടങ്ങിയവർ സംബന്ധിച്ചു. panchayath ചെമ്മനാട് പഞ്ചായത്ത് ജീവനക്കാർ ഓഫിസ് പരിസരം ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.