കാസർകോട്: കേരളത്തിന്റെ സമഗ്ര പുരോഗതിക്കുവേണ്ടി ഒട്ടേറെ വികസന പദ്ധതികൾ ഏറ്റെടുത്ത് ജനപിന്തുണയോടെ ഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാറിനെ ഛിദ്രശക്തികളെ കൂട്ടുപിടിച്ച് കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട് അസ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് എൻ.സി.പി ജില്ല ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും യോഗം അഭ്യർഥിച്ചു. ജില്ല പ്രസിഡന്റ് രവി കുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ട്രഷറർ ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറി ജോൺ ഐമൺ, എൻ.ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുകുമാരൻ, ജില്ല പ്രസിഡന്റ് എ.ടി. വിജയൻ, മണ്ഡലം പ്രസിഡന്റുമാരായ എൻ.വി. ചന്ദ്രൻ, ഇ.ടി. മത്തായി, എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.ടി. സുജേഷ്, ജില്ല പ്രസിഡന്റ് സി.വി. വസന്ത കുമാർ, രാഹുൽ നിലാങ്കര, സതീഷ് പുതുച്ചേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.