തൃക്കരിപ്പൂർ: എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ കൃഷിഭവന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം അസി. പ്രഫ. ഡോ. മീര മഞ്ജുഷ സുരക്ഷിത, സ്ഥിരം സമിതി അധ്യക്ഷരായ എം. സൗദ, ശംസുദ്ദീൻ ആയിറ്റി, ജില്ല പഞ്ചായത്തംഗം എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. നജീബ്, സി. ചന്ദ്രമതി, പഞ്ചായത്ത് അംഗങ്ങളായ കെ.വി. കാർത്യായനി, എം. രജീഷ് ബാബു, ഇ. ശശിധരൻ, കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. ധനഞ്ജയൻ, അസി. കൃഷി ഓഫിസർ എം. ഗോപി എന്നിവർ സംസാരിച്ചു. പടം tkp krishi ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.